കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അടുത്ത സീസണിലും തുടരുമോ? വുകോമനോവിച്ച് പറയുന്നു
അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ എന്ന ആരാധകരുടെ ആശങ്ക പരിഹരിക്കുന്ന വെളിപ്പെടുത്തലുമായി ക്ലബിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സിനും തനിക്കും ഇക്കാര്യത്തിൽ താൽപര്യമുണ്ടെന്നും വരുന്ന ദിവസങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിമില്ലായ്മയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. കിരീടത്തിന്റെ തൊട്ടരികിലെത്തി ദൗർഭാഗ്യം കൊണ്ടതു കൈവിടേണ്ടി വന്നെങ്കിലും അടുത്ത സീസണിൽ ടീമിന് കിരീടം സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ക്ലബ് ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നുണ്ട്. ?️ […]