അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ എന്ന ആരാധകരുടെ ആശങ്ക പരിഹരിക്കുന്ന വെളിപ്പെടുത്തലുമായി ക്ലബിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സിനും തനിക്കും ഇക്കാര്യത്തിൽ താൽപര്യമുണ്ടെന്നും വരുന്ന ദിവസങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിമില്ലായ്മയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. കിരീടത്തിന്റെ തൊട്ടരികിലെത്തി ദൗർഭാഗ്യം കൊണ്ടതു കൈവിടേണ്ടി വന്നെങ്കിലും അടുത്ത സീസണിൽ ടീമിന് കിരീടം സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ക്ലബ് ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നുണ്ട്.
?️ “Hopefully, we see each other again.” @KeralaBlasters head coach @ivanvuko19 provides an update on his future! ?#HFCKBFC #HeroISL #LetsFootball #FinalForTheFans #KeralaBlasters #IvanVukomanovic https://t.co/OavugkkQIm
— Indian Super League (@IndSuperLeague) March 21, 2022
“മാനേജ്മെന്റുമായി സംസാരിക്കാനുണ്ട്. തുടരാനുള്ള ആഗ്രഹം ഞങ്ങൾ രണ്ടു പേരും പരസ്പരം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സീസൺ കഴിഞ്ഞതിനാൽ മാനെജ്മെന്റുമായി ഇരുന്ന് ബാക്കി കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇത്തരം കാര്യങ്ങൾ മറ്റുള്ളവയെ സ്വാധീനിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. കാരണം, ഞങ്ങൾക്ക് വ്യക്തമായ മനസുണ്ടാകാനും ഫൈനലിലേക്കുള്ള വഴിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിച്ചു.” ഫൈനലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ അദ്ദേഹം പറഞ്ഞു.
“വികാരങ്ങൾ ആറിത്തുടങ്ങുമ്പോൾ അടുത്ത വാരം ഞങ്ങൾ ഇരിക്കാൻ അവസരമുണ്ടാക്കും. ഇതുപോലെയൊരു മത്സരവും സീസണും കഴിഞ്ഞതിനാൽ ഞങ്ങൾക്ക് വിശ്രമം ആവശ്യമുണ്ട്, അതിനു ശേഷം ഇരുന്ന് തീരുമാനമെടുക്കണം. നമ്മൾ വീണ്ടും പരസ്പരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.” വുകോമനോവിച്ച് കൂട്ടിച്ചേർത്തു.
ഈ സീസണിലെ തുടക്കത്തിൽ പതറിയ ബ്ലാസ്റ്റേഴ്സിനെ അതിനു ശേഷം മികച്ചൊരു ടീമാക്കി മാറ്റിയെടുക്കാൻ വുകോമനോവിച്ചിന് കഴിഞ്ഞിരുന്നു. ടീമിന്റെ പ്രകടനം എന്നതിനൊപ്പം സഹലിനെ മികച്ച ഫോമിലേക്ക് കൊണ്ടുവരാനും ഹോർമിപാമിനെ പോലുള്ള താരങ്ങളെ കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് പ്രത്യേകം പരാമർശം അർഹിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.